കൊവിഡ് വ്യാപനത്തിൽ 35 രാജ്യങ്ങളിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. റുമാനിയ, ഗാസ എന്നിവടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ, യുഗാണ്ട എന്നിവടങ്ങളിലും ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ആഗോള തലത്തിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 14500 കടന്നു. 3.35,405 ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. കാനഡയിൽ 50 ശതമാനം വർദ്ധനവാണ് മരണസംഖ്യയിൽ ഉണ്ടായിട്ടുള്ളത്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 100 ലധികം പേരാണ് മരിച്ചത്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് യുറോപ്പാണ്. 1.5 ലക്ഷം ആളുകൾക്കാണ് യുറോപ്പ്യൻ രാജ്യങ്ങളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ഇറ്റലിയുടെ സാഹചര്യം ഉണ്ടാവുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ രോഗബാധിതർ നിയന്ത്രണാതീതമായി കൂടുന്ന സാഹചര്യത്തിൽ ഇറാനെ സഹായിക്കുമെന്ന് യുഎസ് വാഗ്ദാനം നൽകി. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
content highlights: covid 19, 35 countries to lock down