രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലൊക്ക് ഡൌൺ എത്രയും വേഗം നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ. കർശന നിർദ്ദേശം വന്നിട്ടും ലോക്ക് ഡൌൺ നടപ്പാക്കാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിർദേശം നൽകി. അതേ സമയം കൊവിഡ് 19 ൻ്റെ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നിർദ്ദേശം നൽകി. വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ആശുപത്രികളെ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പലരും ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ കാര്യമായി പാലിക്കുന്നില്ലെന്നും അത് ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കാസർഗോഡ് ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ സമ്പൂർണ ലോക്ക് ഡൌൺ ആവശ്യമില്ലെന്നാണ് കേരളത്തിൻ്റെ തീരുമാനം. ഇപ്പോൾ കേരളത്തിൽ കാസർഗോഡ് മാത്രമാണ് സമ്പൂർണ ലോക്ക് ഡൌൺ നിലവിലുള്ളത്. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇന്ന് ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
content highlights: the central government instructed to lock down the covid affected countries