സംസ്ഥാനത്ത് 14 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

14 more covid cases in Kerala

ഇന്ന് സംസ്ഥാനത്ത് 14 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. പതിനാല് പേരിൽ ആറ് പേർ കാസർഗോഡ് സ്വദേശികളും രണ്ട് പേർ കോഴിക്കോട് സ്വദേശികളുമാണ്. സ്ഥിരീകരിച്ചവരിൽ 8 പേർ ദുബായിൽ നിന്ന് എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗം ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോൾ 72460 പേർ നിരീക്ഷണത്തിലാണ്. 71994 പേർ വീടുകളിലും 466 പേർ ആശുപത്രികളിലും നീരിക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 3331 എണ്ണം നെഗറ്റീവായി. 

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസമാണ് ഇന്ന്. ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിൽ ഇതാ​ദ്യമാണെന്നിരിക്കെ അതിന്‍റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

content highlights: 14 more covid cases in Kerala