ഏത് എടിഎമ്മിൽ നിന്നും പണം എടുക്കാം, സർവ്വീസ് ചാർജ് ഇല്ല, മിനിമം ബാലൻസ് ഒഴിവാക്കി; കൊവിഡ് പശ്ചാത്തലത്തിൽ പുതിയ തീരുമാനങ്ങൾ

no service charges in ATM for three months

ഏത് എടിഎമ്മിൽ നിന്ന് വേണമെങ്കിലും പണം എടുക്കാമെന്നും മിനിമം ബാലൻസ് ഒഴിവാക്കിയതായും ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിൻ്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. സർവ്വീസ് ചാർജ് ഈടാക്കുകയില്ല. കൊറോണയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൊൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

ആധായ നികുതി റിട്ടേൺ ചെയ്യാനുള്ള തീയ്യതി ജൂൺ 30 വരെ നീട്ടി. ആദായനികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ 12ൽ നിന്ന് 9 ശതമാനമായി കുറച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയ്യതിയും ജൂൺ 30 വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും ജൂൺ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് യാതൊരു പിഴയും അടയ്ക്കേണ്ട. വിവാദ് സേ വിശ്വാസ് നികുതി തർക്കവും ജൂൺ 30 വരെ പരിഹരിക്കാം. കസ്റ്റംസ് ക്ലിയറൻസ് സേവനം ജൂൺ 30 വരെ എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും.

content highlights: no service charges in ATM for three months