കൊവിഡ് 19; ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണം, അമേരിക്കയിൽ അരലക്ഷം പേർക്ക് കൊവിഡ്, ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ

Italy death toll rises by 743

ഇറ്റലിയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ മരണം ആറായിരം കടന്നു.  ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,11,448 ആയി. 18300 പേർ ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചു. സ്പെയിനിലും ഇറ്റലിയിലും കൂട്ടമരണങ്ങൾ തുടരുകയാണ്. സ്പെയിനിൽ ഇന്ന് മരിച്ചത് 489 പേരാണ്. അമേരിക്കയിൽ രോഗികളുടെ എണ്ണം അര ലക്ഷം കടന്നു. ഇന്ന് മാത്രം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത് 5800 പേർക്കാണ്. ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിനെ കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 205 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡിൻ്റെ പിടിയിൽ നിന്ന് കരകയറുന്ന ചൈന യാത്രാനിയന്ത്രണങ്ങൾ ഭാഗികമായി  പിൻവലിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ സംഘർഷ മേഖലകളിലും വെടിനിർത്തൽ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് അഹ്വാനം ചെയ്തിട്ടുണ്ട്. 

content highlights: Italy death toll rises by 743