അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവ് നൽകും; തെലങ്കാന മുഖ്യമന്ത്രി

Lockdown violators could be shot at sight says Telangana CM

ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവിറക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരരാവൂ. ജനങ്ങൾ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ നിരന്തരമായി ലംഘിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പുമായി മന്ത്രി രംഗത്തുവന്നത്. വേണ്ടിവന്നാൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുമെന്നും നിരീക്ഷണത്തിന് കഴിയാൻ തയാറാകാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ട് ആളുകൾ പൊലീസിനെ കൊണ്ട് വെടിവയ്പ്പിക്കുന്ന ഒരു സാഹചര്യം മനപൂർവ്വം ഉണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.  

‘പറയുന്നത് അനുസരിക്കാൻ തയാറായില്ലെങ്കിൽ കാണുന്നിടത്ത് വച്ച് വെടിവയ്ക്കാനുള്ള നിർദ്ദേശം പൊലീസിന് നൽകേണ്ടി വരും. ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. വേണ്ടിവന്നാൽ സെെനത്തിൻ്റെ സഹായം തേടും. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ പെട്രോൾ പമ്പുകൾ അടച്ചിടുന്നതിനെ പറ്റിയും അലോചിക്കും’. കെ ചന്ദ്രശേഖരരാവൂ പറഞ്ഞു. 

കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൌൺ ആരംഭിച്ചു. 21 ദിവസത്തേക്ക് ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. 

content highlights: Lockdown violators could be shot at sight says Telangana CM

LEAVE A REPLY

Please enter your comment!
Please enter your name here