സംസ്ഥാനത്ത് ആറ് വെെറോളജി ലാബുകൾ തുറക്കുന്നു

six more labs to be open in kerala for covid test

സംസ്ഥാനത്ത് കൊവിഡ് പരിശോധന സംവിധാനമുള്ള ആറ് വെെറോളജി ലാബുകൾ കൂടി തുറക്കുന്നു. ഇതോടെ കൊവിഡ് പരിശോധനക്ക് ഏറ്റവും കൂടുതൽ ലാബുകളുള്ള സംസ്ഥാനമായി കേരളം മാറും. തമിഴ്നാട്ടിലും 10 ലാബുകൾ ഉണ്ട്. 

നിലവിൽ നാല് വെെറോളജി ലാബുകളാണ് ഉള്ളത്. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിലാണ് കൊവിഡ് പരിശോധന സംവിധാനമുള്ളത്. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടൊ എന്ന നീരിക്ഷണം ശക്തിപ്പെടുത്താനാണ് ആറു ലാബുകൾ കൂടി തുടങ്ങുന്നത്.  

തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്‌നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുതുതായി പരിശോധന ആരംഭിച്ചത്. ഇതിന് പുറമേയാണ് നാല് ലാബുകള്‍ക്ക് കൂടി ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെൻ്റർ, കോട്ടയത്തെ ഇൻ്റര്‍ യൂണിവേഴ്‌സിറ്റി സെൻ്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച്, തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻ്റര്‍, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നി കേന്ദ്രങ്ങളാണ് പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്. 

content highlights: six more labs to be open in kerala for covid test