ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊവിഡ്; മന്ത്രിമാർ അടക്കമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സൂചന

congress leader from Idukki confirmed covid

വ്യാഴ്യാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചുവെന്നും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ കണ്ടെന്നും സൂചന ഉണ്ട്. നിയമസഭയിലടക്കം സന്ദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതുവരെ ഇടുക്കിയിൽ ആകെ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരെണ്ണം ബ്രിട്ടീഷ് പൌരനും ഒരാൾ ദുബായിൽ നിന്നും തിരിച്ചെത്തിയ കുമാരമംഗലം സ്വദേശിയുമാണ്. നേതാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ കോവിഡ് ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ് ഈ നേതാവ്. മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം ക്വാറൻ്റെെനിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാല്‍ പാലക്കാടുനിന്നാവാം കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

content highlights: congress leader from Idukki confirmed covid