കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ക്രമാതീതമല്ലെന്ന് ആരോഗ്യ മന്ത്രാലയം

Covid-19 cases rising, but rate seems to have stabilised: Health Ministry

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുമ്പോഴും ക്രമാതീതമായി ഉയരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം. കൂടാതെ ഇന്ത്യയിൽ സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഘർവാൾ വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിൽ 42 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലു പേർ മരിക്കുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 649 ആയി. കൊവിഡ് ബാധിതരെ ചികിത്സിക്കാൻ 17 സംസ്ഥാനങ്ങളിൽ ആശുപത്രികൾ ഒരുക്കാനുള്ള നടപടികൾ തുടങ്ങികഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ ഒരു വർധനവ് കാണാൻ സാധിക്കില്ലെന്നും രോഗബാധിതരുടെ നിരക്കിൽ സ്ഥിരത ഉള്ളതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ആദ്യഘട്ട ട്രെൻഡ് മാത്രമാണെന്നും കൊവിഡ് 19 എന്ന വെല്ലുവിളിയെ നേരിടാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇന്ത്യയിൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക ആകലം ആവശ്യമാണെന്നും ജനങ്ങൾ സഹകരിക്കാത്ത പക്ഷം കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

content highlights: Covid-19 cases rising, but rate seems to have stabilised: Health Ministry