‘ശരിയായ ദിയിലേക്കുള്ള ആദ്യ ചുവടുവയ്പ്’;  കേന്ദ്ര സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

'First Step In Right Direction': Rahul Gandhi's Shout-Out To Government

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി രംഗത്ത് വന്നു. മോദി ഗവണമെൻ്റിൻ്റെ ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

‘സർക്കാർ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്ക് ഡൌണിൻ്റെ ആഘാതം സഹിച്ച് ജീവിക്കുന്ന കർഷകർ, ദിവസവേതനക്കാർ, തൊഴിലാളികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു’. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കൊവിഡ് 19നെതിരായ പോരാട്ടത്തിൽ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സാമ്പത്തിക സഹായ പാക്കേജിനെ അനുമോദിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയത്. അതേ സമയം വെൻ്റിലേറ്ററുകളും മാസ്കുകളും ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കയറ്റി അയക്കുന്ന സർക്കാർ നടപടിയെ രാഹുൽ ഗാന്ധി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേന 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സൗജന്യ ഭക്ഷ്യധാന്യവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സും സൗജന്യ സിലിണ്ടറും  കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വനിതകൾക്കും വിധവകള്‍ക്കുമായുള്ള പാക്കേജുകളുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍.

content highlights: ‘First Step In Right Direction’: Rahul Gandhi’s Shout-Out To Government

LEAVE A REPLY

Please enter your comment!
Please enter your name here