24 മണിക്കൂറിൽ 15000 ത്തിലധികം രോഗബാധിതർ; ചെെനയേയും മറികടന്ന് അമേരിക്ക

US surpasses China for highest number of confirmed Covid-19 cases in the world

ഒരു ദിവസത്തിനുള്ളിൽ 15000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. നിലവിൽ 85377 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ഇതുവരെ 1200 മരിച്ചു എന്നാണ് റിപ്പോർട്ട്

ലോകത്താകമാനം 532263 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24090 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇവിടെ ഇന്നലെ മാത്രം 662 ആളുകൾ മരിച്ചു. ഇതോടെ ഇറ്റലിയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു.

കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കൊവിഡ് 19ൻ്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

content highlights: US surpasses China for highest number of confirmed Covid-19 cases in the world

LEAVE A REPLY

Please enter your comment!
Please enter your name here