കൊവിഡ് ഭീതിയിൽ നിലപാട് മാറ്റി ട്രംപ്; ചെെനീസ് പ്രസിഡൻ്റുമായി ഫോണിൽ സൌഹൃദ സംഭാഷണം

Xi Jinping calls on Trump to improve US-China relations amid Covid-19 crisis

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ഡോണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ചെെനയെ പഴിച്ചിരുന്ന ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്വിറ്ററിൽ വെളിപ്പെടുത്തി. ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന അതിഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തുവെന്നും വെെറസിനെ സംബന്ധിച്ച് വളരെ അറിവ് നേടിയ ചെെനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

യുഎസുമായും രോഗം പടർന്നു പിടിച്ച മറ്റെല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡൻ്റ് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് വാർത്താ എജൻസിയും റിപ്പോർട്ടു ചെയ്തു. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും അതൊന്നും ട്രംപ് ഭരണകൂടം കാര്യമാക്കിയിരുന്നില്ല. എന്തും നേരിടാൻ തങ്ങൾ സജ്ജരാണെന്നായിരുന്നു ട്രംപിൻ്റെ മറുപടി. കാര്യങ്ങൾ കൈവിട്ടതോടെ ട്രംപ്  നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ

content highlights: Xi Jinping calls on Trump to improve US-China relations amid Covid-19 crisis