‘ഇത് പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം’; തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

Congress leader Rahul Gandhi blames Centre for migrants stranded during Covid-19 lockdown

കൊവിഡ് ഭീതിയിൽ നഗരങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഇത് സ്വന്തം പൗരന്മാരോട് ചെയ്യുന്ന വളരെ വലിയ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് സ്വദേശങ്ങളിൽ എത്താനുള്ള നടപടികൾ കേന്ദ്രം എടുക്കാത്തതിനെ വിമർശിച്ചായിരുന്നു രാഹുലിൻ്റെ പ്രതികരണം.  

സ്വദേശത്തേക്ക് പോകാൻ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം കൂട്ടംകൂടി നിൽക്കുന്ന നൂറ് കണക്കിന് ആളുകളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ സഹോദരി സഹോദരന്മാരുടെ അന്തസ് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് വലിയൊരു  പ്രശ്നമായി മാറുന്നതിന് മുമ്പേ സർക്കാർ വളരെ വേഗത്തിൽ ഇടപെടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ആയിരക്കണക്കിന് മനുഷ്യർ തടിച്ചു കൂടിയതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ  മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. തൊഴിലാളികളെ അവരവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാന്‍ 1000 ബസുകള്‍ ഏര്‍പ്പാട് ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഗാസിയപൂർ സന്ദർശിക്കുകയും ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ  ബസുകള്‍ എത്തുന്നത് വരെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രദേശത്തെ സ്‌കൂളുകള്‍ തുറന്നുകൊടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. തൊഴിലാളികളെ അവരുടെ നാട്ടിൽ എത്തിക്കുമെന്നും എന്നാൽ ആദ്യം തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നുമാണ് ഉത്തർപ്രദേശ് സർക്കാർ പറഞ്ഞത്. 

content highlights: Congress leader Rahul Gandhi blames Centre for migrants stranded during Covid-19 lockdown

LEAVE A REPLY

Please enter your comment!
Please enter your name here