കൊവിഡ് 19: ലോകത്ത് മരണം 27000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 800ലേറെ; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. 199 രാജ്യങ്ങളിലായി ആറു ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,03,798 ആയി. ഒറ്റ ദിവസം 18,363 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 398 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1693 ആയി. 24 മണിക്കൂറിനിടെ 3000ത്തിലേറെ ആളുകളാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്.

കൂടാതെ, വെള്ളിയാഴ്ച 90ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 800 കടന്നു. കേരളത്തിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഒറ്റ ദിവസം 39 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 20 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlight: Covid-19: Death toll exceeds 27,000 world wide

LEAVE A REPLY

Please enter your comment!
Please enter your name here