കൊവിഡ് 19; സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി

k k shailaja response on first covid death in kerala

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില  ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പറഞ്ഞു. ഇവരിൽ പ്രായമുള്ളവരും വർഷങ്ങളായി മറ്റ് അസുഖങ്ങളുള്ളവരുമാണെന്നും ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപെടുത്താൻ പരമാവധി ശ്രമിച്ചിരുന്നു.  എന്നാൽ തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയതായും ഹൃദ്രോഗവും രക്തസമ്മർദ്ദവും രോഗിയുടെ നില കൂടുതൽ വഷളാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതേ അവസ്ഥയിലൂടെ പോകുന്ന നാല് രോഗികൾ കൂടി ഉണ്ട്.

മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ലെന്നും വളരെ സൂക്ഷ്മമായി പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്ക്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു

content highlights: k k shailaja response on first covid death in kerala