കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് സംസ്ഥാന സർക്കാർ

Kerala opens 4603 relief camps for over one lakh migrant 'guest' workers

കൊറോണ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് കേരള സർക്കാർ. ഒപ്പം ഭവനരഹിതരായ 1545 പേർക്ക്  35 ക്യാമ്പുകളും തുറന്നു. ഇവർക്ക് ഭക്ഷണം അടക്കമുള്ള എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.

1444,145 അതിഥി തൊഴിലാളികൾക്കാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ഇവർക്ക് ഭക്ഷണം, മാസ്ക്, സോപ്പ്, സാനിറ്റെെസർ തുടങ്ങിയ എല്ലാ ആവശ്യ വസ്തുക്കളും സർക്കാർ ക്യാമ്പുകളിൽ എത്തിച്ച് നൽകും. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ക്യാമ്പുകൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്യാമ്പുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഒറിയ, ബംഗാളി, ഹിന്ദി എന്നീ ഭാഷകളില്‍ രോഗ പകർച്ചയെക്കുറിച്ച് ബോധവൽക്കരിക്കുന്ന ബ്രോഷറുകള്‍ തയ്യാറാക്കി വിതരണം ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളുടെ സ്ഥിതി പലയിടത്തും മോശമാണെന്ന റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

content highlights: Kerala opens 4603 relief camps for over one lakh migrant ‘guest’ workers