കൊറോണവെെറസിന് വാക്സിൻ രൂപകൽപ്പന ചെയ്ത് ഇന്ത്യൻ ഗവേഷക

University of Hyderabad faculty develops a potential vaccine against COVID-19

കൊറോണ വെെറസിനെതിരെ വാക്സിൻ രൂപകൽപ്പന ചെയ്ത് ഹെെദരാബാദ് സർവകലാശാല ഫാക്കൽറ്റി അംഗം സീമ മിശ്ര. കൊറോണ വെെറസിനെതിരായ കുത്തിവയ്പ്പിനുള്ള രൂപകൽപ്പന സംബന്ധിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യ പഠനമാണ് സീമ മിശ്രയുടേത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങൾ ശാസ്ത്ര സമൂഹത്തിന് കെെമാറിയതായി സർവ്വകലാശാല വ്യക്തമാക്കി.

രോഗബാധിതയുള്ള കോശങ്ങളെ നശിപ്പിക്കാൻ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചെറിയ കൊറോണ വെെറൽ പെപ്റ്റെെഡുകൾ സീമ മിശ്ര സൃഷ്ടിച്ചെടുത്തു. പുതുതായി രൂപകൽപ്പന ചെയ്ത വാക്സിൻ മനുഷ്യ കോശങ്ങളേയും പ്രോട്ടീനുകളേയും നശിപ്പിക്കാത്ത തരത്തിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടുണ്ട്. 

നിലവില്‍, കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള ഏറ്റവും മികച്ച പ്രതിരോധം സാമൂഹിക അകലം പാലിക്കുക എന്നതാണ്. പൊതുവെ വാക്‌സിന്‍ നിര്‍മ്മാണത്തിനു കുറച്ച് സമയമെടുക്കും. എന്നാൽ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വാക്‌സിന്‍ നിര്‍മ്മിക്കുവാനുള്ള കണ്ടെത്തലുകള്‍ക്ക് രൂപം നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

content highlights: University of Hyderabad faculty develops a potential vaccine against COVID-19