കോവിഡ് 19: ഇറാനില്‍ നിന്ന് 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

ടെഹ്റാന്‍ : കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറാനില്‍ കുടുങ്ങി കിടന്ന 275 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ രാജ്യത്തെത്തിച്ചത്.

നിരീക്ഷണത്തിനായി എല്ലാവരെയും ജോധ്പുരിലെ കരസേനാ ക്യാംപിലേക്ക് മാറ്റി. ഇറാനില്‍ നിന്ന് അഞ്ചാമത്തെ സംഘത്തെയാണ് ഇപ്പോള്‍ തിരികെ എത്തിച്ചിരിക്കുന്നത്. നേരത്തെ, 277 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെയും ജോധ്പുരിലെ കരസേനാ ക്യാംപിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Content Highlight: 275 Indians from Covid Center Iran bring back