ആമസോൺ തൊഴിലാളിക്ക് കൊവിഡ്; സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം

Amazon Fires Employee Who Said Coronavirus Cases Working In Warehouses

ന്യൂയോർക്കിലെ ആമസോൺ തൊഴിലാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വെെറസ് വ്യാപനത്തിനെതിരെ കമ്പനി സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളികൾ പ്രതിഷേധിക്കുന്നു. കമ്പനിയിലെ തൊഴിലാളികൾക്ക് കൊവിഡ് ബാധ ഉണ്ടാവുമെന്നും താൽകാലികമായി അടച്ചിടണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ന്യൂയോർക്ക് നഗരത്തിലെ ആമസോൺ കേന്ദ്രത്തിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. 50 ൽ പരം ആമസോൺ തൊഴിലാളികളാണ് പ്രതിഷേധം നടത്തുന്നത്. 

ഈ ബിൽഡിംഗിൽ പ്രവർത്തിക്കുന്നവരിൽ കൊവിഡ് 19 പോസിറ്റീവ് കേസുകളുണ്ടെന്നും ആയിരക്കണക്കിന് ആളുകൾക്ക് അത് പകരാൻ സാധ്യതയുണ്ടെന്നും ക്രിസ്റ്റ്യന്‍ സ്‌മോള്‍സ് എന്ന ആമസോണ്‍ ജീവനക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ഇയാൾ കമ്പിനിയെ മോശമാക്കുന്ന പ്രസ്താവനകൾ ഇറക്കുകയാണെന്നും കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി ഇടപഴകിയതിനാല്‍ ഇയാൾ ക്വാരൻ്റീനില്‍ ആയിരുന്നെന്നും ഇത് വകവെക്കാതെ പ്രതിഷേധത്തില്‍ പങ്കെടുക്കയാണെന്നും ആമസോൺ പറഞ്ഞു. 

കൊവിഡിനെതിരെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്. അമേരിക്കയിൽ ലോക്ക് ഡൌൺ ആയതിനാൽ ആമസോണ്‍ ഉള്‍പ്പെടയുള്ള ഇ-കൊമേഴ്സ് കമ്പനികളെയാണ് ഐസലേഷനില്‍ കഴിയുന്നവര്‍ ആശ്രയിക്കുന്നത്. ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ ഒരു ലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരുന്നു. അതേസമയം അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് നിലവില്‍ കൊവിഡ് രൂക്ഷമായി പടരുന്നത്. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 

content highlights: Amazon Fires Employee Who Said Coronavirus Cases Working In Warehouses