രാജ്യത്തെ 10 കൊറോണ ഹോട്ട് സ്പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്.

കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ളത്. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്.

കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും സംസ്ഥാനസര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കൈക്കൊള്ളുന്നതിന് വേണ്ടിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയ അധികൃതര്‍ സൂചിപ്പിക്കുന്നത്. വ്യാപകമായി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാസര്‍കോട് പട്ടികയില്‍ ഇടംനേടിയത്.

Content Highlight: Central government announces 10 corona hot spots in India