കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുല്‍ അസീസ് ഇന്നലെ അര്‍ധരാത്രിയാണ് മരിച്ചത്. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് രോഗവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ മരണത്തെ തുടർന്ന് പോത്തന്‍കോട് പഞ്ചായത്തില്‍ മൂന്ന് ആഴ്ച പൂര്‍ണ ക്വാറൻ്റെെൻ പ്രഖ്യാപിച്ചു. പോത്തന്‍കോട് പഞ്ചായത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ അരിയോട്ടുകോണം, മേലേമുക്ക് പ്രദേശങ്ങളിലും ക്വാറൻ്റെെൻ ബാധകമാണ്. അബ്ദുൽ അസീസിന്റെ നാട്ടുകാര്‍ എല്ലാവരും മൂന്നാഴ്ച ക്വാറൻ്റെെൻിൽ കഴിയണമെന്നും 60 വയസിന് മുകളിൽ ഉള്ളവർ പുറത്തിറങ്ങരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
content highlights: the crime branch will investigate pothencode covid case