കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 42000 കടന്നു, രോഗബാധിതർ 8,58,669

covid 19 death toll rises to 42000

കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 42000 കടന്നു. ഇന്നലെ മാത്രം 4273 പേരാണ് മരിച്ചത്. ആകെ 8,58,669 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രോഗവിമുക്തി നേടിയവർ 1,77,931 പേരാണ്.  ഇന്നലെ മാത്രം 73,633 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം 3,867 ആയി. 24 മണിക്കൂറിനുള്ളില്‍ 726 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം 12,428 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ഇറ്റലിയിൽ മരിച്ചത് 837 പേരാണ്. സ്പെയിനിൽ 748 പേർ ഇന്നലെ മരിച്ചു. ഇതോടെ സ്പെയിനിൽ മരിച്ചവരുടെ എണ്ണം 8464 ആയി. ഫ്രാന്‍സില്‍ കൊവിഡ് മരണം 3523 ആയി ഉയര്‍ന്നു. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപ് മുന്നറിയിപ്പ് നൽകി.

content highlights: covid 19 death toll rises to 42000