കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരു കോടി ധനസഹായം നല്‍കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍, അവര്‍ ശുചീകരണത്തൊഴിലാളികളോ ഡോക്ടര്‍മാരോ നഴ്സുമാരോ ആകട്ടെ. അവര്‍ ചെയ്ത സേവനത്തോടുള്ള ബഹുമാനാര്‍ഥം കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ നല്‍കും. സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Delhi CM Kejriwal declares one crore

LEAVE A REPLY

Please enter your comment!
Please enter your name here