ഡല്‍ഹി : കേരള കര്‍ണ്ണാടക അതിര്‍ത്തി തര്‍ക്കം കേന്ദ്രത്തിന്റെ ശ്രമവും ഫലം കണ്ടില്ല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ടു പ്രശ്നത്തില്‍ ഇടപെടണമെന്നു ചര്‍ച്ചയില്‍ കേരളം നിലപാടെടുത്തു.
എന്നാല്‍ ആംബുലന്‍സ് തടയരുതെന്ന കേന്ദ്ര നിര്‍ദേശത്തെ കര്‍ണാടക തള്ളി. വിഷയത്തില്‍ ഇന്നു അഞ്ചരക്കുമുമ്ബ് നിലപാട് അറിയിക്കണ മെന്ന കേരള ഹൈക്കോടതി യുടെ ആവശ്യത്തെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി തല ചര്‍ച്ചകള്‍ നടത്തിയത്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഹൈക്കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതിര്‍ത്തി അടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നാണ് കര്‍ണാടകത്തിന്റെ വാദം. രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുയാണ് ചെയ്യുന്നത്. കോവിഡ് ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്രയോഗികമല്ല. കര്‍ണാടക കോടതിയില്‍ പറഞ്ഞു.അതേസമയം കാസര്‍കോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേര്‍ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Kerala Karnataka border issue not come to an end