കൊവിഡ് 19 വ്യാപനത്തിൽ ആഗോള തലത്തിൽ ലോക്ക്ഡൌൺ നിലവിലുള്ളതിനാൽ സിനിമ ചിത്രീകരണത്തിനായി ജോർദാനിലെത്തിയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട സിനിമാ സംഘം അവിടെ കുടുങ്ങി. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി 58 അംഗ സിനിമ സംഘം ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു.
ഒരു മാസം മുമ്പാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രില്‍ 10 വരെ നീണ്ടു നില്ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങളായിരുന്നു ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്തു. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതിൽ സംശയമുണ്ട്. അതേസമയം ജോര്‍ദാന്‍ സര്‍ക്കാരിൻ്റെ പിന്തുണയില്ലാതെ അവിടെ നില്ക്കുക എന്നതും സംഘത്തിന് ബുദ്ധിമുട്ടാണ്.
ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യം ഷൂട്ടിംഗ് റദ്ദു ചെയ്തത്. എന്നാല്‍ ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാമ്പ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നപ്പോൾ ആൻ്റോ ആൻ്റണി എം.പിയുമായി സംവിധായകന് ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ഏപ്രില്‍ 10 വരെ ഷൂട്ടിംഗിനുള്ള അനുമതി നൽകുകയുമായിരുന്നു.
content highlights: team aadujeevitham trapped at jordan due to covid 19