രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്; യുഎൻ

UN chief says Covid-19 is worst crisis since World War II

കൊവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടറസ്. ഐക്യരാഷ്ട്ര സഭ സ്ഥാപിതമായ ശേഷം നമ്മള്‍ ഒരുമിച്ച് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് കൊവിഡ്-19തെന്നും ഗുട്ടറസ് പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ അസ്ഥാനത്ത് വെച്ച് സംസാരിക്കുകയായിരുന്നു ഗുട്ടറസ്.

‘ഐക്യരാഷ്ട സഭയുടെ 75 വർഷ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിന്ധിയാണ് നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനേയും ജീവിതത്തേയും ബാധിക്കുന്ന ഈ മഹാമാരി ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലുപരി മനുഷ്യനെ ബാധിച്ച ഏറ്റവും വലിയ പരീക്ഷണമാണ്. സമൂഹങ്ങളുടെ അടിസ്ഥാനതലങ്ങളിലാണ് കൊവിഡ് 19 ബാധിക്കുന്നത്’. ആൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 42000 കടന്നതിന് പിന്നാലെയാണ് ഗുട്ടറസിൻ്റെ പ്രതികരണം.

content highlights: UN chief says Covid-19 is worst crisis since World War II

LEAVE A REPLY

Please enter your comment!
Please enter your name here