കൊവിഡ് 19: സര്‍ക്കാരിന്റെ മദ്യ വിതരണ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മദ്യ വിതരണം ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ. ഉത്തരവിന്റെ പ്രസക്തിയില്‍ സംശയം ഉന്നയിച്ച് കോടതി. ഡോക്ടര്‍മാരുടെ കുറിപ്പില്‍ മദ്യം വിതരണം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഡോക്ടര്‍മാര്‍ കുറിക്കില്ലെങ്കില്‍ പിന്നെ ഉത്തരവ് എന്തിനെനന്നായിരുന്നു കോടതിയുടെ നിലപാട്. മദ്യ വിതരണം സ്റ്റേ ചെയ്താല്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.

സര്‍ക്കാരിന് ഹൈക്കോടതി വാക്കാലുള്ള വിമര്‍ശനവും നല്‍കി. അതേസമയം, കോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്‌സ്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മറ്റ് നിയമ നടപടികള്‍ പിന്നീടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: High Court stay goverments order to supply alcohol

LEAVE A REPLY

Please enter your comment!
Please enter your name here