കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തീവ്രബാധിത പ്രദേശമായി മുഖ്യമന്ത്രി അറിയിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തിൽ നടന്ന പ്രത്യേക വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം അറിയിച്ചത്. അതി തീവ്രബാധിത പ്രദേശങ്ങളായതുകൊണ്ട് തന്നെ ഇവിടങ്ങളിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണ്.
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർ കാസർഗോഡ് ജില്ലക്കാരാണ്. ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് രണ്ട് പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ 286 പേർ കൊവിഡ് സ്ഥിരീകരിച്ചവരാണ്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
content highlights: seven hotspots of covid 19 in Kerala