കൊവിഡ് 19 രോഗം ബാധിച്ച് മരിക്കുന്നവർ രക്തസാക്ഷികളാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അവർക്ക് ആവരണങ്ങളോ ശുദ്ധീകരണമോ അവശ്യമില്ലെന്നും ഒവെെസി ട്വിറ്ററിൽ കുറിച്ചു.
‘കൊവിഡ് 19 രോഗം ബാധിച്ച് മരിക്കുന്നവർ രക്തസാക്ഷികളാണ്. രക്തസാക്ഷികളെ അടക്കം ചെയ്യുന്നതിന് ആവരണങ്ങളോ ശുദ്ധീകരണമോ ആവശ്യമില്ല. ഒരാൾ ഉടൻ തന്നെ ജനാസ നമസ്കാരം നടത്തുകയും കുറച്ച് ആളുകൾ ചേർന്ന് ശവസംസ്കാരം നടത്തുകയും വേണം’. ഒവെെസി ട്വിറ്ററിൽ കുറിച്ചു.
നിലവില്‍ ലോകാരോഗ്യ സംഘടനയുടെ മാര്ഗനിര്ദേശങ്ങളോടുകൂടിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നത്. അതേസമയം ആചാരപ്രകാരം ശവസംസ്കാരം നടത്താൻ പല മത സംഘടനകളും വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്.
content highlights: Those who die due to epidemic are martyrs, their last rites must be performed immediately: Owaisi