തിരുവനന്തപുരം: രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തിച്ചു. ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്. കൊവിഡ് നിര്‍ണ്ണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് തീവ്രബാധിത മേഖലകളില്‍ മാത്രം നടത്തിയാല്‍ മതിയോ എന്നതിലടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഐസിഎംആര്‍ നാളെ പുറത്തിറക്കും.
അരമണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകുംവിധം പരിശോധന നടത്തുന്നത് കൊവിഡ് ചികിത്സയില്‍ ഏറെ ഗുണം ചെയ്യുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ 14നു ശേഷവും തുടരണമെന്നാണ് ഐസിഎംആറിന്റെ നിലപാട്.
രാജ്യത്ത് 24 മണിക്കൂറിനിടെ ഉണ്ടായ 12 കൊവിഡ് മരണങ്ങള് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കേരളത്തിലെ 7 ജില്ലകളുള്‍പ്പടെ രാജ്യത്ത് 25 തീവ്രബാധിത മേഖലകളാണുള്ളത്.
Content Highlight: 1000 Rapid test kits bring to Kerala