ലോ​ക്ഡൗ​ണ്‍ നിര്‍ദ്ദേശങ്ങള്‍​ക്ക് ടാ​സ്ക് ഫോ​ഴ്സ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, മാമന്‍ മാത്യു, എംവി ശ്രേയാംസ് കുമാര്‍, ബിഷപ് മാര്‍ മാത്യു അറക്കല്‍, അരുണ സുന്ദര്‍രാജ്, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എംവി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, മുരളീ തുമാരുകുടി, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. പി എ കുമാര്‍, ഡോ. ഖദീജ മുംതാസ്, ഇരുദയരാജന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്സ്.

Content Highlight: 17 Member  task force created to study Lock Down