തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത 647 പേര്‍ക്ക്​ കോവിഡ്​

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത 647 പേര്‍ക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 14 സംസ്​ഥാനങ്ങളിലായാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​.

തമിഴ്​നാട്ടില്‍ പുതുതായി 102 പേര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇതുവരെ 411 പേര്‍ക്ക്​​ ഇവിടെ കോവിഡ്​ ബാധ കണ്ടെത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. രാജസ്​ഥാനില്‍ 25 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ കണ്ടെത്തിയത്​. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 161 ആയി.

രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 2500 കടന്നു. 69 പേരാണ്​ മരിച്ചത്​. 24 മണിക്കൂറിനുള്ളില്‍ 8000 സാമ്ബിളുകളാണ്​ പരിശോധിച്ചതെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. 182 ലാബുകളിലാണ്​ കോവിഡ്​ പരിശോധന നടത്തുന്നത്​. ഇതില്‍ 130 ഓളം സര്‍ക്കാര്‍ ലാബുകളാണ്​.

Content Highlight: Covid-19 confirmed on 647 who attended Delhi Nissamudheen Prayer