ഏപ്രിൽ അഞ്ച് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം; കൊവിഡ് പശ്ചാത്തലത്തിൽ പുതിയ പരിപാടി അഹ്വാനം ചെയ്ത് നരേന്ദ്രമോദി

Covid-19: Let's unite in lighting lamps at 9 pm on Apr 5, PM urges nation

ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന അഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും ആരും ഇതിനായി കൂട്ടം ചേരേണ്ടതില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീടുകളുടെ വാതിൽക്കലോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിവസമായി. ഇതിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കാൻ കഴിയും. നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 

നേരത്തെ മാര്‍ച്ച് 22 ലെ ജനതാ കര്‍ഫ്യൂവിന് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കാന്‍ മോദി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ പലയിടത്തും ആളുകള്‍ കൂട്ടത്തോടെ ഇതിനായി പുറത്തിറങ്ങിയിരുന്നു.

content highlights: Covid-19: Let’s unite in lighting lamps at 9 pm on Apr 5, PM urges nation