ഇതുവരെ ടോർച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നു, ഇനി അതും സംഭവിക്കും; പ്രധാനമന്ത്രിക്കെതിരെ കണ്ണൻ ഗോപിനാഥൻ

Kannan Gopinathan criticized Modi on his new candle light plan for fighting covid 19

ഞാറാഴ്ച രാത്രി എല്ലാവരും വീടുകളിൽ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ രംഗത്ത് വന്നു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ലായിരുന്നുവെന്നും എന്നാല്‍ ഇനി അതുണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടേത് എക്സലൻ്റ് പ്ലാനാണെന്നും കണ്ണൻ ഗോപിനാഥൻ പരിഹസിച്ചു. 

ഏപ്രിൽ അഞ്ച് ഞായറാഴ്ച കൊവിഡ് എന്ന ഇരുട്ടിനെ ഇല്ലാതാക്കാൻ രാത്രി ഒൻപത് മണിക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തത്. 

content highlights: Kannan Gopinathan criticized Modi on his new candle light plan for fighting covid 19