ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു; മരണം 53,190

one million covid cases all over the world

ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് 53,190 പേർക്കാണ്. സ്പെയിനിൽ ആകെ മരണം പതിനായിരം കടന്നു. ഇന്നലെ 24 ണിക്കൂറിനുള്ളിൽ മാത്രം സ്പെയിനിൽ മരിച്ചത് 950 പേരാണ്. അമേരിക്കയിൽ 24,4877 കൊവിഡ് കേസുകളായി. ഇറ്റലിയിൽ ആണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നിരിക്കുന്നത്. ഇവിടെ മരണം 14000 ആയി. 1,15.242 രോഗബാധിതരുണ്ട് ഇറ്റലിയിൽ. ഇറാനിൽ 3160 ആയി മരണം. ഫ്രാന്‍സില്‍ 4032 പേര്‍ മരിച്ചു. ബ്രിട്ടനില്‍ 2921 പേര്‍ മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ ആയിരം കടന്നു. 

ലാറ്റിനമേരിക്കൻ– കരീബിയൻ രാജ്യങ്ങളിലായി ആകെ രോഗികൾ 20,000 കവിഞ്ഞു. മരണം 500. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്നു സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തു. ആദ്യത്തെ പതിനായിരം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഒന്നരമാസമെടുത്തെങ്കിൽ കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമായി ഉയർന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അടിയന്തര സഹായമായി 16 ബില്യൺ നൽകാൻ ലോക ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. 

content highlights: one million covid cases all over the world