കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.
കൊവിഡിനെതിരെ പ്രതിരോധിക്കാൻ സമൂഹിക അകലം നിർബന്ധമാക്കി സർക്കാർ പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് കുർബാന നടത്തിയത്. ആളുകൾ കൂടുന്ന എല്ലാ ചടങ്ങുകളും പ്രാർത്ഥനകളും ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണകൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ കുർബാന നടത്തിയത്.
content highlights: the case against the priest and 5 others for violating covid 19 instructions