കൊവിഡ് 19; ഇന്ത്യക്ക് 100 കോടി ഡോളർ ധനസഹായവുമായി ലോകബാങ്ക്

World Bank approves $1 billion emergency funds for India to tackle coronavirus

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 100 കോടി ഡോളർ ലോകബാങ്ക് ഇന്ത്യക്ക് നൽകും. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യക്ക് സാമ്പത്തിക സഹായം നൽകാൻ ലോകബാങ്ക് തീരുമാനിച്ചത്. ഇന്ത്യക്കാണ് ഏറ്റവും വലിയ സഹായത്തിന് അനുമതി ലഭിച്ചത്. രോഗ നിര്‍ണയം, പരിശോധന, ഐസലേഷന്‍, ലാബോറട്ടറി എന്നിവ ഒരുക്കാനാണ് സഹായം നല്‍കിയതെന്ന് ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. 

ലോകരാജ്യങ്ങള്‍ക്കുള്ള 1.9 ബില്ല്യണ്‍ ഡോളറിൻ്റെ ആദ്യഘട്ട സാമ്പത്തിക സഹായം ലോകബാങ്ക് നൽകി തുടങ്ങി. 25 രാജ്യങ്ങളെയാണ് ആദ്യ ഘട്ടത്തിൽ  സഹായിക്കുക. പാകിസ്ഥാന് 20 കോടി ഡോളര്‍, അഫ്ഗാന് 10 കോടി ഡോളര്‍, ശ്രീലങ്ക 12.8 കോടി ഡോളര്‍, മാല്‍ഡിവ്‌സിന് 7 കോടി ഡോളര്‍ എന്നിങ്ങനെ സാമ്പത്തിക സഹായം നല്‍കി. 

40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിൻ്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വരുന്ന 15 ദിവസങ്ങളില്‍ 160 ബില്ല്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നും ലോകബാങ്ക് അറിയിച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാനായിരിക്കും രണ്ടാം ഘട്ടത്തിൽ ലോകബാങ്ക് രാജ്യങ്ങൾക്ക് പണം നൽകുക. 

content highlights: World Bank approves $1 billion emergency funds for India to tackle coronavirus