ഇനി എ.ടി.എമ്മിൽ പോവണ്ട, പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തും; അനുമതി നൽകി സർക്കാർ

money can withdraw through the post office for reducing rush in banks

കൊവിഡ് പശ്ചാത്തലത്തിൽ എ.ടി.എമ്മിൽ പോവാതെ പോസ്റ്റൽ വഴി പണം വീട്ടിലെത്തിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക. പരമാവധി 10,000 രൂപ വരെയാണ് ഒരു ദിവസം ഇത്തരത്തില്‍ പിന്‍വലിക്കാനാവുക. ഇതിന് പ്രത്യേക ചാര്‍ജുകളും ഈടാക്കുന്നതല്ല.

ബാങ്കുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യതോടെയാണ് പദ്ധതി തുടങ്ങുന്നത്. 143 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം പിൻവലിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. എന്നാൽ സഹകരണ ബാങ്കുകൾ ഇതില്‍ ഉൾപ്പെടില്ല. ഉപഭോക്താക്കള്‍ പണവുമായി വീട്ടിലെത്തുന്ന തപാല്‍ ജീവനക്കാരോട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ പറഞ്ഞ് കൊടുക്കണം. അപ്പോള്‍ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ആ നമ്പര്‍ ഉപയോഗിച്ച് ബയോമെട്രിക് സംവിധാനത്തിലൂടെ പണം പിന്‍വലിക്കാന്‍ കഴിയുമെന്ന് പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സെയ്ദി റഷീദ് മാധ്യമങ്ങളെ അറിയിച്ചു. 

content highlights: money can withdraw through the post office for reducing rush in banks