ന്യൂഡല്‍ഹി: സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ തടിച്ചു കൂടിയതും തബ്ലീഗ് സമ്മേളനവും കൊറോണ വൈറസ് വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
രാഷ്ട്രപതി ഭവന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആശങ്ക രാഷ്ട്രപതി രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളിലും രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.
കോവിഡ് 19നെതിരായ പോരാട്ടത്തില്‍ അസമാന്യമായ കരുത്തും അച്ചടക്കവും, ഐക്യവും കാണിച്ച് രാജ്യത്തെ ജനങ്ങള്‍ മാതൃക സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content highlight: President Ram Nath Kovind on Covid 19








