ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,458 ആയി. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു. 1,272,737 പേർക്കാണ് ലോകത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 621 പേർ ഒറ്റദിവസത്തിനിടെ മരിച്ചു. ഇറ്റലിയിൽ രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കും ഫ്രാൻസിൽ ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. ഫ്രാൻസിൽ 518 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ 525 പേരാണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞുവരുന്ന സ്പെയിനിൽ ഇന്നലെ 694 പേരാണ് മരിച്ചത്.
സൌദി അറേബ്യയിലും യുഎഇയിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് വരുന്നു. യുഎഇയില്‍ ഇന്നലെ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി. സൗദിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 34 പേരാണ് മരിച്ചത്. തെക്ക്കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് മലേഷ്യയിലാണ്. 3662 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 61 പേർ കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചു. ജോർദാനിൽ ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. അതേസമയം ദക്ഷിണ സുഡാനിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇത്യോപ്യയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇവിടെ 43 രോഗികളാണുള്ളത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു. ബ്രിട്ടണിൽ കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ജനങ്ങൾ ഒരുങ്ങണമെന്നും എലിസബത്ത് രാജ്ഞി ആഹ്വാനം ചെയ്തു.
content highlights: 208 countries confirmed covid 19