രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ

Covid-19: Kerala has highest recovery and lowest mortality rates so far

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണെന്ന് ടെെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാര്‍ച്ച് 9 മുതല്‍ 20 വരെ സംസ്ഥാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനം പേരും രോഗമുക്തരായെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചത് 314 പേർക്കാണ്. ഇതിൽ 17 ശതമാനം പേർ രോഗത്തെ അതിജീവിച്ച് തിരിച്ചുവന്നവരാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമെന്നത്‌ ഉയര്‍ന്ന നിരക്കാണ്. 

ഞായറാഴ്ച പകല്‍ വരെയുള്ള കണക്ക് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 5.5% പേരാണ് രോഗമുക്തി നേടിയത്. അതായത് 35 പേർ. ഡൽഹിയിൽ 18 പേർക്ക് രോഗം ഭേദമായി. അതായത് 4.04% പേർ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊറോണ മരണ നിരക്കും വളരെ കുറവാണ്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രി വരെ 32 പേരാണ് മരിച്ചത്. ഡല്‍ഹിയിൽ ആറും തെലങ്കാന, മധ്യപ്രദേശ് എന്നിവടങ്ങളിൽ 11 പേരും മരിച്ചു. 

കേരളത്തില്‍ വളരെ വേഗത്തിലാണ് രോഗം ഭേദമാകുന്നത്. കേരളത്തിലേതിനേക്കാള്‍ എത്രയോ കുറവ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലും മരണ നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണ്. തബ്ലീഗ് സമ്മേളനം പല സംസ്ഥാനങ്ങളിലും തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആളുകളും കേരളത്തില്‍ നിന്നുള്ളവരായിരുന്നു. റാന്നിയിലെ ദമ്പതിമാരുടെ ടെസ്റ്റ് ഫലം ഒമ്പത് തവണയും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗമുക്തി നേടിയതായി ഇവരെ കണക്കാക്കിയത്.

content highlights: Covid-19: Kerala has highest recovery and lowest mortality rates so far