കൊവിഡ് 19; 1000 റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ കൂടി എത്തി

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി 1000 ആര്‍ടി-പിസിആര്‍ കിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തി. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കിറ്റുകളാണു പുണെയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. ആശുപത്രി ജീവനക്കാര്‍ക്കുള്ള 1000 പിപിഇ കിറ്റുകളും എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും പുണെയിലെ ലാബില്‍ നിന്ന് 1000 പരിശോധനാ കിറ്റുകള്‍ കൂടി എത്തിക്കുന്നുണ്ട്.

അതേസമയം, രക്തത്തിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റ് ലഭ്യമായിട്ടില്ല. തരൂരിന്റെ എംപി ഫണ്ട് ഉപയോഗിച്ചു മൊത്തം 3000 കിറ്റുകളാണ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം 1000 കിറ്റുകള്‍ ജില്ലാ അധികൃതര്‍ക്കു കൈമാറിയിരുന്നു. കോവിഡ് മരണമുണ്ടായ പോത്തന്‍കോട് മേഖലയില്‍ നിന്നുള്ളവരുടെ പരിശോധന ഇത് ഉപയോഗിച്ചു ആരംഭിക്കുകയും ചെയ്തിരുന്നു.

Content Highlight: 1000 more Rapid Test kits bring to Kerala