കൊറോണ പ്രതിരോധം: 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത്. ബാക്കിയുള്ള കോച്ചുകളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ദിനംപ്രതി 375 കോച്ചുകള്‍ വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണം.

Content Highlight: Indian Railway built 40,000 Isolation beds as part of Corona prevention