സ്വവർഗാനുരാഗികൾക്കുള്ള ദെെവശിക്ഷയാണ് കൊവിഡ് എന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് കൊവിഡ് 

Israel Health Minister Who Called COVID-19 ‘Divine Punishment’ Tests Positive For Virus

കൊറോണ വെെറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന് പറഞ്ഞ ഇസ്രായേൽ ആരോഗ്യമന്ത്രിക്ക്  വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കുമാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അവസാനം കൊറോണ സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

കൊവിഡ് 19  വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ അവസ്ഥയെപ്പറ്റി അവലോകനം നടത്തുന്നതിനിടെയാണ് ലിറ്റ്സ്മാൻ വിവാദ പ്രസ്താവന നടത്തിയത്. സ്വവർഗാനുരാഗികൾക്കുള്ള ദെെവശിക്ഷയാണ് കൊവിഡ് 19 എന്നാണ് അദ്ദേഹം അവലോകന യോഗത്തിൽ പറഞ്ഞത്. ഒരാഴ്ചക്ക് ശേഷം അദ്ദേഹത്തിനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം രാജ്യത്തിൻ്റെ പ്രധാന ഭരണകർത്താക്കളെല്ലാം ക്വാറൻ്റീനിലായി.

സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ട പ്രാർത്ഥനകളിൽ പങ്കെടുത്ത ലിറ്റ്സ്മാൻ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ പരാജയമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മത പണ്ഡിതനായ ലിറ്റ്സ്മാനെ മാറ്റി ആരോഗ്യരംഗത്ത് അറിവുള്ള ആരെയെങ്കിലും ആരോഗ്യമന്ത്രിയാക്കണമെന്ന് രാജ്യത്തെ ഡോക്ടർമാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

content highlights: Israel Health Minister Who Called COVID-19 ‘Divine Punishment’ Tests Positive For Virus