ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ

Lockdown may be extended; Government sources

രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ ഏപ്രിൽ 14ലോട് കൂടി അവസാനിക്കും. എന്നാൽ ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു. 

മാർച്ച് 23 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോറോണ വ്യാപനത്തിൽ കുറവൊന്നും ഉണ്ടാവാത്തതിനെ തുടർന്ന്  തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഘട്ടംഘട്ടമായി പിൻവലിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ ലോക്ഡൗൺ നീട്ടുന്നതിനോട് രാജസ്ഥാൻ എതിർപ്പാണ് പ്രകടിപ്പിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 114 പേരാണ്. നാലായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

content highlights: Lockdown may be extended; Government sources