വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സ്ആപ്പ്; ഫോർവേഡ് സന്ദേശങ്ങൾക്ക് പരിധി ഏർപ്പെടുത്തി

WhatsApp’s Biggest Move Yet in The War Against Fake News: Message Forwards Limited to One

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി വാട്സാപ്പും രംഗത്ത് വന്നു. ഇനി മുതൽ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സമയം ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൊവിഡ്-19 നുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളുടെ ഫോര്‍വേര്‍ഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് വാട്‌സ്ആപ്പിൻ്റെ നീക്കം. മെസേജ് ഫോര്‍വേര്‍ഡുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് കൊണ്ടു വരുന്ന രണ്ടാമത്തെ മാറ്റമാണിത്. നേരത്തെ ഒരു മെസേജ് അഞ്ച് പേർക്ക് മാത്രം ഫോർവേർഡ് ചെയ്യാവുന്ന രീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. വ്യക്തിഗത സംഭാഷണത്തിനുള്ള ഒരു സ്ഥലമായി വാട്ട്സ്ആപ്പ് നിലനിര്‍ത്തുന്നതിന് ഈ സന്ദേശങ്ങളുടെ വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്ന് വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ആഗോള തലത്തില്‍ 200 കോടി ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. 40 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. കൊവിഡ്-19 ലോകത്ത് വ്യാപിച്ച ശേഷം വാട്‌സ്ആപ്പ് ഉപയോഗത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഒപ്പം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലും വലിയ തോതിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

content highlights: WhatsApp’s Biggest Move Yet in The War Against Fake News: Message Forwards Limited to One

LEAVE A REPLY

Please enter your comment!
Please enter your name here