കൊവിഡ് 19 പ്രതിരോധത്തിന് ലോകത്ത് 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ലാണ് നഴ്സുമാരെന്നും ലോകത്തിൻ്റെ ആരോഗ്യം നിലനിർത്താൻ അവർക്ക് നാം പിന്തുണ നൽകേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണി പോരാളികളാണ് നഴ്സുമാർ. കണക്കുകൾ പ്രകാരം നിലവിൽ 28 ലക്ഷം നഴ്സുമാരാണ് നമുക്കുള്ളത്. ഏതാനും വർഷങ്ങളിലായി 4.7 ലക്ഷം നഴ്സുമാരുടെ വർധനയുണ്ടായിട്ടുണ്ടെങ്കിലും 60 ലക്ഷത്തോളം നഴ്സുമാരുടെ കുറവുണ്ട്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്സുമാരുടെ ഗണ്യമായ കുറവുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകജനസംഖ്യയുടെ 50 ശതമാനം പേരേ മാത്രമേ നിലവിലുള്ള നഴ്സുമാർക്ക് പരിചരിക്കാനാകൂ. ഇതിനാൽ തന്നെ കൂടുതൽ പേർ ഈ മേഖലയിലേക്കു കടന്നു വരേണ്ടതുണ്ട്. നഴ്സുമാരുടെ സേവനം കോവിഡിനെതിരായ പോരാട്ടത്തിൽ വളരെ നിർണായകമായതിനാൽ നഴ്സിങ് മേഖലയിലും നഴ്സിങ് വിദ്യാഭ്യാസ മേഖലയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: World short of six million nurses, WHO says