കൊവിഡ് 19; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു

covid 19, 4 more malayalees died in America

അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.  ഇതോടെ മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക്ക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിൻ്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്. ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൽ (സബ് വെ) ട്രാഫിക് കൺട്രോളറായിരുന്നു.

അമേരിക്കയിൽ ഇന്നലെ മാത്രം 1919 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപതിനായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷം കടന്നു. രാജ്യത്ത് മൊത്തം മരണസംഖ്യ പന്ത്രണ്ടായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. 

content highlights: covid 19, 4 more malayalees died in America