മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നു; പുതുതായി 60 പേര്‍ക്ക്​ രോഗബാധ

മുംബൈ: മഹാരാഷ്​ട്രയില്‍ പുതുതായി 60 ​പേര്‍ക്ക്​ കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്​ഥാനത്ത്​ രോഗം ബാധിച്ചവരുടെ എണ്ണം 1078 ആയി.

ബുധനാഴ്​ച​ റിപ്പോര്‍ട്ട്​ ചെയ്​ത 60 കേസുകളില്‍ 44 എണ്ണം ബ്രിഹാന്‍ മുംബൈ ​കോര്‍പറേഷന്‍ പരിധിയിലാണ്​. ഒമ്പതെണ്ണം പൂണെ മുനിസിപ്പല്‍ കോര്‍പറേഷനിലും നാലെണ്ണം നാഗ്​പൂരിലും അഹ്​മദ്​ നഗര്‍, അകോല, ബുല്‍ധാന എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

രണ്ടു ദിവസത്തിനുള്ളിലാണ്​ 773 പേര്‍ക്ക്​​ ​ഇവിടെ രോഗബാധ കണ്ടെത്തിയത്​. രാജ്യത്ത്​ ഏറ്റവുമധികം രോഗബാധിതരുള്ളതും മഹാരാഷ്​ട്രയിലാണ്​.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പത്തു മരണവും റിപ്പോര്‍ട്ട്​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്​. ഇതുവരെ 690 പേര്‍ക്ക്​ തമിഴ്​നാട്ടില്‍ രോഗം സ്​ഥിരീകരിച്ചു.

Content Highlight: Covid 19 cases reported in Maharashtra increasing