ലക്നൗ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു ഭരണകൂടം. സംസ്ഥാനത്തെ 15 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാനാണു തീരുമാനം.
രോഗവ്യാപന കേന്ദ്രങ്ങള്‍ എന്നു കണ്ടെത്തിയ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ജില്ലകള്‍ പൂര്‍ണമായി അടയ്ക്കുക. ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ് നിയന്ത്രണങ്ങള്‍.
ലക്നൗ, ആഗ്ര, നോയിഡ, കാണ്‍പുര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍ (നോയിഡ), ഫിറോസാബാദ്, ബറേലി, ഷാംലി, ഗാസിയാബാദ്, സഹാരന്പുര്, വാരാണസി, ബുലന്ദ്ഷഹര്‍, മഹാരാജ്ഗഞ്ച്, സീതാപുര്‍, ബസ്തി എന്നീ ജില്ലകളാണ് പൂര്‍ണമായി അടയ്ക്കുന്നത്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണു സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അനുവദിച്ച പാസുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlight: UP to set Complete lock down on 15 Districts noted as hotspots